mycare
Thursday, August 31, 2017
Sunday, January 24, 2016
ബീഫ് ഫെസ്റ്റ്
ബീഫ് ഫെസ്റ്റ്
ബീഫ് കൊലയുമായി സംഘികള്‍ ഇറങ്ങുന്ന വരെ അബുവിന്‍െ്റ്റെ
ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍
ഇല്ലായിരുന്നു.ഇറച്ചിവെട്ടുകാരനോടുളള
ഭയഭക്തി ചന്തയില്‍ അവനു കിട്ടുമായിരുന്നു.എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി.പോത്തിറച്ചി വില കൂടി
വരുന്നതിനാല്‍ അല്പം കാളകുട്ടന്‍െറ്റ
ഇറച്ചി ചേര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ്
പശുവിനെ വെട്ടീന്നും പറഞ്ഞ് കാവി
പഹയന്‍മാര്‍ ചാടി വീണത്.സരിത വിഷയം വന്നിട്ട് പൊലും അതിവേഗം
സാറിനെ തഴയാത്തവനാ പുള്ളയെങ്കിലൂം സഹായിക്കാന്‍ ചെങ്കൊടിക്കാരെ ഉള്ളായിരുന്നു.പൂട്ടിച്ച
കട അവരുടെ കാവലിലാ രണ്ടു ദിവസമായി തുറക്കുന്നത്.അതില്‍പരം
അപമാനം അബുവിനെന്തുവരാന്‍....
'അല്ല അബുവെ നീയ്യന്തിനാടാ ഈ
നാട്ടീ നിന്നു മുഷിവാകുന്നേ....അനക്ക്
ഗള്‍ഫില് പൊയ്ക്കൂടടാ' ഗഫൂര്‍ക്കാന്‍െ്റ്റ പല നാളത്തെ ചോദ്യ
ത്തിനു അങ്ങനെ അബു തല വെയ്ക്കാ
ന്‍ തീരുമാനിച്ചു.പിന്നെ എല്ലാം ശൂഭസ്യ
ശീഖ്രം.കാശ് ലക്ഷം ഉറുപ്പിക ആയെങ്കിലെന്ത് അബു ഡോളര്‍ കിട്ടുന്ന ബുച്ചര്‍ ജോലിക്കു വിമാനം
കേറാന്‍ റെഡിയായി.
അന്നു രാത്രി അബുവിന് ഉറക്കം
വന്നില്ല.നാടിനേം നാട്ടുകാരേം വേര്‍പി
രിയുന്നതിന്‍െ്റ്റ വിഷമം ഒരു ഭാഗത്ത്
ഹരിതാഭമാകുന്ന പുതിയ ജീവിതം മറുഭാഗത്ത്.അങ്ങനെ മനോസംഘട്ടനത്തില്‍ പെട്ട് അവന്‍
മെല്ലെ ഉറങ്ങിപ്പോയി.വളരെ നാളുകള്‍ക്ക് ശേഷം അന്നവനുറക്കത്തില്‍ ഗബ്രിയേല്‍
മാലാഖയെ കണ്ടു.മാലാഖ മുഖമുയര്‍ത്താതെ എന്തോ എഴുതി
കൊണ്ടിരിക്കുന്നു.അബു മുരടനക്കി
'ഹാ....അബു എന്തുണ്ടു വിശേഷം
നീ സന്തോഷവാനല്ലേ'...അബു വിവരങ്ങളൊക്കേ പറഞ്ഞു.പുതിയ
ഭരണം വന്നപ്പോള്‍ അബുവിനുംകൂട്ടുകാര്‍ക്കും സമുദായത്തിനുമുണ്ടായ ഭീഷണികളും
അതുകാരണം ഗള്‍ഫിലേക്ക് പോകുന്ന
വിഷയവും.ഗബ്രിയേല്‍ മാലാഖ ചിരിക്കുന്ന കണ്ടപ്പോള്‍ അബുവിനു
പക്ഷേ ശുണ്ഠി വന്നു.മാലാഖ അബുവിനെ സമാധാനിപ്പിച്ചു.'നോക്കൂ
അവരുടെ കുറ്റക്യത്യങ്ങളാ ഈ പേജു
നിറച്ചു,ഇതിനുള്ള ശിക്ഷ അവരേറ്റു
വാങ്ങുക തന്നെ ചെയ്യും.അബുവിന്
സമാധാനമായി.പ ക്ഷേ 'അബു നീ പോ
കുന്നിടത്തുള്ളവന്‍മാരുടെ കാര്യമാ
ആ ബുക്കു നിറയേ!!!....മാലാഖ വലിയൊരു ബുക്ക് ചൂണ്ടി പറഞ്ഞു,വീണ്ടും ജോലികളില്‍ മുഴുകി
അബുവിന് സംശയം നിറഞ്ഞു.കുഴപ്പമാണോ???.അബുവി
ന്‍െ്റ്റ മുഖം കണ്ട് മാലാഖ ആ വലിയ
ബുക്കിലെ ഒരു പേജ് അവനെ കാണിച്ചു
പെട്ടന്നാപേജ് ചിലചിത്രങ്ങള്‍ വീഡിയോയിലെന്നവണ്ണം തെളിഞ്ഞുവന്നു.നിരനിരയായി നില്‍ക്കുന്ന പുരുഷന്‍മാരും കുട്ടികളും
അവരുടെ അടുത്തേക്ക് കൂറേ ആള്‍ക്കാര്‍ നടന്നു വരുന്നു.അവര്‍
തക്ബീര്‍ മുഴക്കുന്നു...ഖുറാന്‍ ഉയര്‍ത്തിപ്പിടിച്ചു അമേരിക്കയേയും
ഇസ്രയേലിനും മേല്‍ ശാപ വര്‍ഷം
നടത്തുന്നു.അനന്തരം തോക്കുധാരികള്‍ ജനക്കൂട്ടത്തില്‍ നി
ന്ന് ഒന്നു രണ്ടു പേരെ മുന്നോട്ടു കൊണ്ടു
വന്നു,നിരനിരയായി നില്‍ക്കുന്നവരുടെ
പുറകിലേക്കി മാറ്റി നിര്‍ത്തുന്നു.അവരുടെ കെെകളില്‍
തിളങ്ങുന്ന കത്തി.അമ്മായിന്‍െ്റ്റ മോന്‍ സെെനുക്കാനെപ്പോലൊരാളേം
ആ സംഘത്തില്‍ അവന്‍ കണ്ടു.മുഖം
മറച്ച കറുത്ത തൊപ്പിക്കാരന്‍ ആകാശത്തിലേക്ക് നോക്കി വെടിയുതി
ര്‍ത്തപ്പോള്‍ തിളങ്ങുന്ന കത്തി നിരായുധരുടെ തലയറക്കുന്നതു അവന്‍ കണ്ടു.അറുക്കുന്നോരും അറക്കപ്പെടുന്നവരും തക്ബീര്‍ മുഴക്കുന്നു.സെെനുക്ക ഈയടുത്ത
കാലത്താണ് ജോലി തിരക്കി ഗള്‍ഫില്‍
പോയത്.ബുച്ചറായി ഏതോ കംബനിയില്‍ ജോലി കിട്ടിയെന്നാണു കേള്‍ക്കുന്നേ.മണലാരണ്യത്തില്‍
പച്ച മാംസം കൊത്തി അരിഞ്ഞു കിടക്കുന്ന കണ്ടു അബുവിനു തലകറങ്ങി.അവസാനത്തെ ബന്ധിയുടെയും മരണം ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ തോക്കുധാരികളുടെ
തോക്ക് ഗര്‍ജ്ജിച്ചു.....ആരാച്ചറന്‍മാരുടെ
നേര്‍ക്ക്...ഗബ്രിയേല്‍ മാലാഖ
പുസ്തകം മടക്കിവെച്ചു.അബു വീണ്ടും
ഗാഢമായ ഉറക്കത്തിലേക്ക് വഴുതി വീണു.രാവിലെ ഗഫൂര്‍ക്കാനെ കണ്ടു
ഗള്‍ഫിലേക്കില്ലാന്നറിയിച്ച് മടങ്ങുംബോ
'ദേ,,സെെനുക്ക മുംബില്‍.'ഇക്കാ..ഇങ്ങളെന്നുവന്നേ'അബുവിന് ആകാംക്ഷ ഒളിക്കാന്‍ കഴിഞ്ഞില്ല.'ഓ ഞമ്മക്ക് ഗള്‍ഫൊന്നും
പറ്റുല്ലടാ....ഞായിങുപോണു.ഇയ്യ് അക്കരെ പോണെന്നു കേട്ടു.കടയിക്കു
വേണടാട്ര'.ഇല്ലിക്കാ..
ഞാന്‍ പോണില്ല...ഇക്കു നാട്ടില്‍ നല്ല
തിരക്കാ...ബീഫ് ഫെസ്റ്റ് തുടങ്ങിയപ്പോള്‍
മുതല്‍ ഇറച്ചി തിന്നുന്നവരുടെ എണ്ണം
കൂടിയിരിക്കുവാ....രണ്ടടി കിട്ടിയാലും
നാട്ടില്‍ കൂടാന്‍ അബു തീരുമാനിച്ചു
ജാതകം
ജാതകം
കഴിഞ്ഞ മൂന്നു നാലു ദിവസമായി
ഇല്ലത്തേക്ക് സന്ദര്‍ശകരുടെ തിരക്ക്
തന്നെ തിരക്ക്.തെരഞ്ഞെടുപ്പ് വരികയല്ലെ,രാശി അറിയണം.തിരു
മേനിക്കു പുച്ഛം തോന്നി.കഴിഞ്ഞ ഇല
ക്ഷനു മുംബ് അനുഗ്രഹം വാങ്ങി പോ
യവന്‍മാരാ.....പിന്നെ ചത്തോ,ജീവിച്ചോ
എന്നു തിരക്കാത്ത ഏഭ്യന്‍മാര്‍.എല്ലാ
വര്‍ക്കും ...നേരിട്ടുവന്നവരെയും..ദൂതരെ വിട്ട വിപ്ളവക്കാര്‍ക്കും ഒരേകവടി
നിരത്തി പ്രവചിച്ചു.തിരഞ്ഞെടുപ്പിനൂ
മുന്നോടിയായി കാസര്‍ഗോടു മുതല്‍
അനന്തപുരി വരെ ഒരു യത്ര നടത്തുക
നാട്ടുകാരേ നേരില്‍ കണ്ടു അനുഗ്രഹം
വാങ്ങുക.കേട്ടപാടെ നേതാക്കള്‍ ഉത്തര ദേശത്തേക്ക് പാഞ്ഞു.എന്‍ഡോ
സള്‍ഫാന്‍ ഇരകളെ ഉറക്കപായയില്‍
നിന്നെഴുനേല്‍പിക്കാന്‍ മല്‍സരിച്ചു.
നേതാക്കള്‍ പോയതിന്‍െ്റ്റ മൂന്നാള്‍ വലിയൊരു പോഷ്കാര്‍ ഇല്ലത്തേക്ക്
വന്നു.കാര്‍ തുറന്നിറങ്ങിയ മാന്യന്‍ തിരുമേനിയെ തൊഴുതു വണങ്ങി
'എല്ലാം അങ്ങ് പറഞ്ഞ പോലെ
ഞാന്‍ അഞ്ചു യൂണിറ്റു കൂടി തുടങ്ങാന്‍
പോകുന്നു.യാത്രകള്‍ തുടങ്ങി നേതാക്കന്‍മാര്‍ സഹായിച്ചതു കൂടാതെ
പുതിയ യൂണിറ്റുകള്‍ അവരുടെ മുതല്‍ മുടക്ക് കൂടിയുണ്ടു.ആഗതന്‍ കാണിക്കവെച്ച് റൂം വിട്ടിറങ്ങിയപ്പോള്‍
തിരുമേനിയ്ക്ക് വല്ലാത്ത അരിശം
തോന്നി.ജാതകവശാല്‍ ഇവന്‍മാര്‍ക്ക്
എന്നും രാജയോഗമോ?.എല്ലാവനേം ജനത്തിനുമുംബില്‍ നിരക്കിവിടാമെന്നുവെച്ചിട്ട് വീണത് വിദ്യയാക്കുന്ന വില്ലന്‍മാര്‍.കലികാലം
ഭഗവാനേ..!!!
Wednesday, January 2, 2013
എന്‍റെ വലിയ പിഴ
ന്യൂഇയര്‍ ആഘോഷിക്കാന്‍ മുപ്പത്തിയൊന്നിന് വ്യ്കിട്ട് ആഫീസിലെ കോന്ഫെരന്‍സ് ഹാളില്‍ ഒത്തുകൂടാന്‍ എത്തിയവരില്‍ ചിലരാന്‍ ആദ്യം അതു ശ്രദ്ധിച്ചത്....ഹാളിന്‍റെ ഡയസിനു പുറകില്‍ ഭിത്തിയിലെ ബാപ്പുവിന്‍റെ ചിത്രത്തിനു വന്ന മാറ്റം. കോന്ഫെരന്‍സ് ഹാളിലേക്ക് സന്ദേഹത്തോടെ കടന്നുവരുന്നവരെ നോക്കി പല്ലില്ലാത്ത മോണകാട്ടി നിഷ്കളങ്കമായി ചിരിച്ചിരുന്ന ബാപ്പു താഴേക്കു നോക്കി ഒരേ ഇരുപ്പ്!!!...കണ്ണുകളില്‍ വിഷാദം കൂടുകെട്ടിയപോല്‍...വാര്‍ത്ത കാട്ടുതീപോലെ ആളിപ്പടര്‍ന്നു.കാഴ്ച്ചക്കൂട്ടം ഹജൂര്‍ അഫീസിലേക്ക് തള്ളിക്കേറി.വീട്ടില്‍ തന്നെയിരുന്ന മലയാളി മടിയന്മാര്‍ക്ക് വിഡ്ഢിപ്പെട്ടി വഴി ഫ്ലാഷ് ന്യൂസും ലൈവ്ഷോയും ഒരുക്കുന്നതില്‍ ചാനലുകള്‍ കലപിലകൂട്ടി....സംവാദങ്ങള്‍,ടോക്ഷോകള്‍ എല്ലാം അരങ്ങുതകര്‍ത്തു......ബാപ്പു എല്ലാം നിങ്ങള്‍ക്കു വേണ്ടി.......നിങ്ങളെ ഞങ്ങല്‍ എന്‍ട് മാത്രം ലവ് ചെയ്യുന്നന്നെരിയാമോ!!...മലയാളി ചാനലിലെ അരചാന്‍ അവതാരക ഉറഞ്ഞു തുള്ളി.......
